Home State പുതിയ അധ്യയന വർഷം വിദ്യാർഥികൾ മാസ്ക് ധരിക്കണം: മന്ത്രി ശൈലജ

പുതിയ അധ്യയന വർഷം വിദ്യാർഥികൾ മാസ്ക് ധരിക്കണം: മന്ത്രി ശൈലജ

0

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യായന വര്‍ഷം മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊറോണയ്ക്ക് ശേഷവും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അസാധാരണ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നിത്യശീലങ്ങള്‍ അതനുസരിച്ച് ക്രമപ്പെടുത്തേണ്ടിവരും. കൊറോണ ബാധിച്ച പല രാജ്യങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ മാസ്‌ക് ധരിക്കുന്നുണ്ട്.

എന്നുകരുതി എക്കാലവും അതുമായി ജീവിക്കണം എന്നല്ല. മുഖാവരണത്തിലൂടെ കൊറോണ വ്യാപനവും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ചുകൊണ്ടുവരാമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here