ന്യൂഡെൽഹി: കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ മൂന്നാം ഘട്ടത്തിൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം. കൊറോണ ബാധിത പ്രദേശങ്ങൾ കണക്കാക്കി രാജ്യത്ത് പുതിയ റെഡ്, ഗ്രീൻ, ഓറഞ്ച് എന്ന് മൂന്ന് സോണുകൾ തിരിച്ചിട്ടുണ്ട്. ഇവയിൽ ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവുകൾ ഉണ്ടായിരിക്കും എന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതു ഗതാഗതം അടഞ്ഞു തന്നെ കിടക്കും. റെയിൽ, റോഡ്, മെട്രോ സർവീസുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കും. സ്കൂളുകൾ , പൊതു ഇടങ്ങൾ ആയ തീയേറ്റേറുകൾ, മാളുകൾ, ജ്യിം ട്രെയിനിംഗ് സെന്ററുകൾ കായിക മേഖലകൾ എന്നിവ അടഞ്ഞു കിടക്കും.
സാമൂഹ്യ , മതപരവും രാഷ്ട്രീയവുമായ കൂടിച്ചേരൽ ഒഴിവാക്കും. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഗ്രീൻ, ഓറഞ്ച് സോണുകളിൽ ബാർബർ ഷോപ്പുകൾ സ്പ എന്നിവ തുറന്നു പ്രവർത്തിക്കാം. ബസുകൾ 50 ശതമാനം ആളുകളെ വച്ച് പ്രവർത്തിക്കാം എന്നിങ്ങനെ ആണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ.