കൊറോണ മോചനത്തിന് സംയുക്ത പ്രാര്‍ഥനയിൽ പങ്കുചേർന്നു മതനേതാക്കൾ

കൊച്ചി: കൊറോണ വൈറസ്ബാധയിൽ നിന്ന് ലോകമെമ്പാടുമുള്ള സർവരുടെയും മോചനത്തിനും ക്ഷേമത്തിനുമായി സർവമത പ്രാർഥനയിൽ പങ്കു ചേർന്നു കേരളത്തിലെ വിവിധ മതനേതാക്കൾ.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റും ഇന്റർ ചർച്ച് കൗൺസിൽ ചെയർമാനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മത നേതാക്കളെ ഫോണിലൂടെ ക്ഷണിച്ച് പ്രാർത്ഥനാ ദിനം ക്രമീകരിച്ചത്.

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ സ്വാമി ചിദാനന്ദപുരി, സ്വാമി സദ്ഭവാനന്ദ, സ്വാമി സാന്ദ്രാനന്ദ, ശ്രിമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബുബക്കര്‍ മുസിലിയാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം വി. പി. സുഹൈബ് മൗലവി, സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ബിഷപ് ഡോ. ജോസഫ് കരിയില്‍, യാക്കോബായ സഭാ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ, സിഎസ് ഐ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലം, തൃശൂര്‍ ഈസ്റ്റ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മാര്‍ അപ്രേം എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രാർഥനയിൽ പങ്കാളികളായി.


ഇന്ന് ഉച്ചകഴിഞ്ഞു 3.30 നു നടന്ന പ്രാർഥനകൾ വിവിധ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തിരുന്നു.