Home Local News തര്‍ക്കത്തെത്തുടര്‍ന്ന് കാറളത്ത് യുവാവ് വെട്ടേറ്റു മരിച്ച കേസിൽ 6 പേർ അറസ്റ്റിൽ

തര്‍ക്കത്തെത്തുടര്‍ന്ന് കാറളത്ത് യുവാവ് വെട്ടേറ്റു മരിച്ച കേസിൽ 6 പേർ അറസ്റ്റിൽ

0

ഇരിങ്ങാലക്കുട: ഭരണി ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിൽ
കാറളത്ത് യുവാവ് വെട്ടേറ്റു മരിച്ച കേസിൽ 6 പേർ അറസ്റ്റിൽ. കാറളം സ്വദേശികളായ അയ്യേരി വീട്ടില്‍ ഉണ്ണിക്കണ്ണന്‍(കാറളം കണ്ണന്‍, 52), മക്കളായ വിഷ്ണു(25), വിവേക്(24), പറമ്പന്‍ വീട്ടില്‍ വിശാഖ്(20) സഹോദരന്‍ വിഷ്ണു(22), എടക്കുളം സ്വദേശി പൂപ്പുള്ളി വീട്ടില്‍ മുരുകേഷ്(22) എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ വെട്ടേറ്റ കാറളം സ്വദേശി സേതുവിനെ മാര്‍ച്ച്‌ 2ന് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു.

ഇതിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നും ഇരുസംഘങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നു. ബുധന്‍ വൈകിട്ട് തര്‍ക്കം പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞ് പ്രതികള്‍, കൊല്ലപ്പെട്ട വിഷ്ണു അടക്കമുള്ളവരെ കാറളം പള്ളത്തെ പാടത്തേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here