കൊറോണ കണക്കു പുറത്തു വിടുന്നില്ല; മമതക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണ്ണർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി
ഗവർണ്ണർ ജഗദീപ് ധൻകർ രംഗത്ത്.

സംസ്ഥാനത്തെ കൊറോണ രോഗികളുടെ കണക്കു വിവരങ്ങൾ മുഖ്യമന്ത്രി പുറത്തു വിടുന്നില്ല എന്നാണ് ഗവർണ്ണർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സർക്കാർ പുറത്തു വിടുന്ന കണക്കുകൾ തെറ്റാണെന്നും യഥാർത്ഥ കണക്ക് പുറത്തു വിടണമെന്നുമാണ് ഗവർണ്ണർ ജഗദീപ് ധൻകർ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

“കൊറോണ കണക്കുകൾ മറച്ചു വെക്കാനുള്ള തന്ത്രങ്ങൾ മമത ഉപേക്ഷിക്കുക, എന്നിട്ടത് സുതാര്യമായി പങ്കിടുക” എന്നാണ് മമതയെ ടാഗ് ചെയ്തു കൊണ്ടാണ് ഗവർണർ ജഗദീപ് ധൻകർ ട്വീറ്റ് ചെയ്തത്.

“ഏപ്രിൽ 30 ന് പുറത്തു വിട്ട ആരോഗ്യ ബുള്ളറ്റിൻ കൊറോണ വൈറസ് കേസുകൾ 572 എത്തിയെന്നും പുതുതായി കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതിനു ശേഷം മെയ് 1 വരെ യാതൊരു പുതിയ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. കേന്ദ്രസർക്കാർ രേഖകൾ പ്രകാരം 931 കേസുകളായി വർധിച്ചിട്ടുണ്ട്”, ഗവർണ്ണറുടെ ട്വീറ്റിൽ പറയുന്നു.