Home Local News ബിന്ദുകൃഷ്ണയുടെ ഭർത്യ സഹോദരനെ ദുബായിൽ കാണാതായി

ബിന്ദുകൃഷ്ണയുടെ ഭർത്യ സഹോദരനെ ദുബായിൽ കാണാതായി

0

ദുബായ്: കൊല്ലം ഡിസിസി പ്രസിഡൻ്റ് ബിന്ദുകൃഷ്ണയുടെ ഭർത്യ സഹോദരനെ ദുബായിൽ താമസിച്ചിരുന്ന മുറിയിൽ നിന്ന് കാണാതായി. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.കൃഷ്ണകുമാറിൻ്റെ സഹോദരൻ ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി ദേവകുമാര്‍ ശ്രീധരനെയാണ് കാണാതായത്.

യൂറോപ്പ് റെന്റ് എ കാര്‍ സ്ഥാപനത്തില്‍ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ദേവകുമാറിനെ ഏപ്രില്‍ 28 മുതലാണ് കാണാതായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നൈഫ് മുത്തീന സ്നൗ വൈറ്റ് കെട്ടിടത്തിലായിരുന്നു താമസം. ഉപയോഗിച്ചിരുന്ന പേഴ്സും മറ്റു സാധനങ്ങളും മുറിയിൽ തന്നെയുണ്ട്. കാറിൻ്റെ താക്കോൽ, വാച്ച്, മോതിരം, മൊബൈൽ ഫോൺ എന്നിവയും മുറിയിലുണ്ടായതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്നത് സുഹ്യത്തുക്കളെയും കുഴയ്ക്കുന്നു.

നേരത്തേ ഏപ്രിൽ 23ന് നാട്ടിലേക്ക് പോകാൻ ദേവകുമാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും കൊറോണ ലോക്ക് ഡൗൺ കാരണം അത് സാധിച്ചിരുന്നില്ല. കൊറോണ വൈറസ് വ്യാപന വാർത്തകൾ ദേവകമാറിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. റാഷിദ് ആശുപത്രിയിൽ ഇദ്ദേഹം കൊറോണ പരിശോധന നടത്തിയിരുന്നു.

എന്നാൽ ഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് ദേവകുമാർ ഏറെ സന്തോഷവാനായിരുന്നുവെന്ന് സുഹ്യത്തുക്കൾ പറയുന്നു. തുടർന്ന് രാത്രി ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതായി ചിലരോട് പറഞ്ഞുവത്രേ. 28 ന് രാവിലെ 5 മുതലാണ് ദേവകുമാറിനെ കാണാതായത്. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളും സുഹ്യത്തുക്കളും ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ദേവകുമാറിനെക്കുറിച്ച് വിവരം ലഭിച്ചാൽ 0525377779 (ഷൈൻ സുകുമാരൻ ) എന്ന ദുബായ് നമ്പരിൽ അറിയിക്കണമെന്ന് സുഹ്യത്തുക്കൾ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here