റഷ്യൻ പ്രധാനമന്ത്രി മിഖായെൽ മിഷുസ്തിന് കൊറോണ ; സ്വയം നിരീക്ഷണത്തിൽ

മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായെൽ മിഷുസ്തിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ താൻ സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. അസുഖം ഭേദമാകുന്നതുവരെ
ഉപപ്രധാനമന്ത്രിയായ ആന്ദ്രേ ബെലോസോവ് താത്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹത്തിന് വൈറസ്‌ ബാധിച്ച വിവരം അറിയിച്ചത്. മിഷുസ്തിന്റെ നിർദേശമനുസരിച്ച് ആന്ദ്രേ ബെലോസോവിനെ ആക്ടിങ് പ്രധാനമന്ത്രിയായി നിയമിച്ചുള്ള ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചു.

റഷ്യയിൽ ഇതുവരെ 106,498 പേർക്ക് കൊറോണ രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,073 പേർ രോഗംബാധിച്ച് മരിച്ചിരുന്നു.
രോഗവ്യാപനത്തെ തുടർന്ന് രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയിരുന്നു.