ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആദ്യ ട്രെയിൻ ഇന്ന് ആലുവയിൽ നിന്ന്

കൊച്ചി : കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചു നാട്ടിലേക്ക് മടങ്ങാനുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ ആലുവയില്‍ നിന്നും ഭുവനേശ്വരത്തേക്ക് ഇന്ന് വൈകിട്ട് 6 ന് യാത്ര തിരിക്കും.
പെരുമ്പാവൂര്‍, ആലുവ, കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലുള്ള 1200 ഒഡീഷ തൊഴിലാളികളെയാണ് ആദ്യ ഘട്ടത്തിൽ നാട്ടിലെത്തിക്കുക. വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ബസിൽ നാട്ടിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ
സമൂഹ അകലം പാലിച്ച് ബസില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിൽ ഇവർക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപെടുകയായിരുന്നു. തുടർന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയും ഇവർക്കായി
സ്പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് സർവീസ് നടത്താനുള്ള അനുമതി കൊടുക്കുകയുമായിരുന്നു.

തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്കും ഇതര സംസ്ഥാന തൊഴിലകൾക്കായുള്ള ട്രെയിൻ പുറപ്പെട്ടിരുന്നു. 1200 തൊഴിലാളികൾ ആയിരുന്നു ട്രെയ്നയിൽ ഉള്ളത്. യാത്രക്കാരെ മുൻകൂട്ടി പരിശോധിച്ചും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം പാലിച്ചുമാണ് ഇവർ യാത്ര ചെയ്തതാണെന്നാണ് സൗത്ത് സെൻട്രൽ റെയിൽവേ വക്താവ് പറഞ്ഞത്. 24 കോച്ചുകളിലായി 1,200 ഓളം തൊഴിലാളികളുമായുള്ള ട്രെയിൻ പുലർച്ചെ 4.50 നാണ്
തെലങ്കാനയിലെ ലിംഗമ്പള്ളിയിൽ നിന്ന് ജാർഖണ്ഡിലെ ഹതിയയിലേക്ക് പുറപ്പെട്ടത്.