Home World കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു ; മരണം രണ്ടായി

കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു ; മരണം രണ്ടായി

0

കുവൈറ്റ്: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി കുവൈറ്റിൽ മരിച്ചു. തൃശൂർ വലപ്പാട്​ തോപ്പിയിൽ വീട്ടില്‍ അബ്​ദുൽ ഗഫൂർ (54) ആണ് മരിച്ചത്.

അബ്​ദുൽ ഗഫൂൾ സിറ്റിയിൽ തയ്യൽ ജോലിക്കാരനായിരുന്നു. നേരത്തേ ഹൃദ്രോഗിയായ അബ്​ദുൽ ഗഫൂർ നിമോണിയാ ബാധിച്ച് ചികിൽസയിലായിരുന്നു. ഭാര്യ: ഷാഹിദ. ഇദ്ദേഹത്തിൻ്റെ മക്കളായ മുഹമ്മദ്​, അഫ്​സാദ്​ എന്നിവരും കുവൈറ്റിൽ തയ്യൽ ജോലിക്കാരാണ്​. കോവിഡ്​ ക്വാറൻ്റയിനിലാണ് മരുരുമകൾ: ജബി ഫാത്തിമ.

നേരത്തേ ആറന്മുള ഇടയാറൻമുള (കോഴിപ്പാലം) വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ (51) കൊറോണ ബാധിച്ച് മരിച്ചിരുന്നു. ബദർ അൽ മുല്ല കമ്പനിയിൽ ജീവനക്കാരനായിരുന്ന രാജേഷ്​ കുട്ടപ്പൻ നായർക്ക്​ താമസിച്ച കെട്ടിടത്തിലെ കൊറോണ ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ ബാധിച്ചത്​.
നേരത്തെ ഫർവാനിയ ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ ഏപ്രിൽ 15 ന്​ ജാബിർ ആശുപത്രിയിലെ കൊറോണ വാർഡിലേക്ക്​ മാറ്റി. പിന്നീട് 17 ന്​ തീവ്രപരിചരണ വിഭാഗത്തിലാക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here