വാഷിങ്ടൺ : താൻ രണ്ടാമതും അമേരിക്കൻ പ്രസിഡന്റാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കാതിരിക്കാനുള്ള എല്ലാ പ്രവർത്തികളും ചൈന നടത്തുന്നുണ്ടെന്നാണ് ട്രംപിന്റെ വാദം. പകർച്ചവ്യാധിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ചൈന ലോകത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവംബറിലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡൻ വിജയിക്കണമെന്നാണ് ബീജിംഗ് ആഗ്രഹിക്കുന്നതെന്നു ട്രംപ് ആരോപിച്ചു. കണക്കുകള്‍ അനുസരിച്ച് ജോ വിജയിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഈ കണക്കുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. “ഈ രാജ്യത്തെ ആളുകൾ മിടുക്കരാണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിവില്ലാത്ത ഒരാളെ അവര്‍ തങ്ങളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കില്ലായെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം കോറോണയെ ചെറുക്കൻ രാജ്യത്തിനു വേണ്ടി പ്രസിഡന്റ് ഫലപ്രദമായ നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ലായെന്ന ആരോപണമുയര്‍ന്നിരുന്നു. കൊറോണ മഹാമാരി മൂലം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍തടിഞ്ഞത് ട്രം പിൻ്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.