കുവൈറ്റ് : കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി കുവൈറ്റിൽ മരിച്ചു. പത്തനംതിട്ട ആറന്മുള മാലക്കര സ്വദേശി രാജേഷ് കുട്ടപ്പൻ നായർ ( 52) ആണ് ഇന്ന് മരിച്ചത്. കൊറോണ ബാധിച്ച് ജാബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇദ്ദേഹം ദിവസങ്ങളായി അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു.
എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ നിർമ്മാണകമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ഭാര്യ ഗീത. മക്കൾ അശ്വിൻ , ജിതിൻ. കുവൈറ്റിൽ ഇതു വരെ കൊറോണ ബാധിച്ച് 24 പേരാണ് മരിച്ചത്. ഇതിൽ 8 പേർ ഇന്ത്യക്കാരാണ്. ഇവരിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. എന്നാൽ നേരത്തെ ശ്വാസ തടസ്സത്തെ തുടർന്ന് മരിച്ച ഒരു മലയാളിക്ക് പരിശോധനയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കൊറോണ വൈറസ് മരണമായി അധിക്യതർ രേഖപ്പെടുത്തിയിട്ടില്ല.