ന്യൂഡെൽഹി: മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തേപ്പറ്റി നിരീക്ഷിക്കുന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡയാണ് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയത്. പാകിസ്ഥാൻ, ചൈന, ഉത്തര കൊറിയ, ബർമ, ഇറാൻ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സിറിയ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷായേയും പൗരത്വ ഭേദഗതി നിയമത്തിനെയും കമ്മീഷൻ വിമർശിക്കുന്നുമെന്നുമാണ് യു എസ് കമ്മീഷൻ പറയുന്നത്.
മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനായി ഇന്ത്യൻ സർക്കാർ തന്നെ നടപടികൾ എടുക്കുന്ന സാഹചര്യങ്ങൾ ആണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കുന്ന രീതി രാജ്യവ്യാപകമായി വളർന്നു എന്നും കമ്മീഷൻ പറഞ്ഞു.
കുടിയേറ്റക്കാർക്കെതിരായ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട്, സിഎഎ തുടർന്നുണ്ടായ കലാപം, പ്രക്ഷോഭകാരികളെ വെടിയുണ്ടകൾകൊണ്ട് നേരിടുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പരാമർശം എന്നിവയെല്ലാം കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലുണ്ട്.
അതേസമയം വിദേശകാര്യമന്ത്രാലയം റിപ്പോർട്ടിനെ കമ്മീഷന്റെ തള്ളിക്കളഞ്ഞു. പക്ഷപാതപരമായ പരാമർശങ്ങൾ മാത്രമാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ ഇത്തരം പരാമർശങ്ങൾ പുതിയതല്ല. പക്ഷെ ഇത്തവണ തെറ്റിദ്ധാരണ പരത്തൽ അതിന്റെ പുതിയ തലത്തിലെത്തിയിരിക്കുന്നു. സ്വന്തം കമ്മീഷണർമാരെപ്പോലും വിശ്വാസത്തിലെടുക്കാൻ കമ്മീഷനായിട്ടില്ല. പ്രത്യേക താത്പര്യങ്ങളുള്ള സംഘടനയാണിതെന്നാണ് ഞങ്ങൾ കരുതുന്നത്, എന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.