ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

മുംബെെ: ഹോളിവുഡിലെ ഇന്ത്യൻമുഖമായ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 53 വയസ്സായിരുന്നു. വൻകുടലിലെ അണുബാധയെത്തുടർന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ്​ ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

ശനിയാഴ്ച ഇർഫാൻ ഖാൻെറ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്​പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാൻ ഖാന്​ സാധിച്ചിരുന്നില്ല.
2012 ൽ ലൈഫ് ഓഫ് പൈ എന്ന സിനിമയിലെ പൈ പട്ടേൽ എന്ന കഥാപാത്രത്തെ ഇർഫാൻ ഖാൻ അനശ്വരനാക്കി.

തൻ്റെ അടുത്ത സുഹൃത്തായ ഇർഫാൻ്റെ വേർപാടിലൂടെ ലോകസിനിമയിലെ അപൂർവ്വ പ്രതിഭയെയാണ് നഷ്ടമായതെന്ന് അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു.