Home Local News കളമശേരിയിലെ വാളംകൊട്ടിൽ ടെക്സ്റ്റൈൽസിന് തീപിടിച്ചു

കളമശേരിയിലെ വാളംകൊട്ടിൽ ടെക്സ്റ്റൈൽസിന് തീപിടിച്ചു

0

കൊച്ചി: കളമശേരി എച്ച്എംടി ജംഗ്ഷനിലുള്ള വാളംകൊട്ടിൽ ടെക്സ്റ്റൈൽസിന് തീപിടിച്ചു. ആളപായമില്ല.
ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ട് 6.മണിയോടെയാണ് എച്ച്.എം.ടി.ജംഗ്ഷനു സമീപത്തുള്ള മൂന്ന് നില കെട്ടിടത്തിന് തീ പിടിച്ചത്.
കടയുടെ അകത്ത് നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

ഏലൂർ, തൃക്കാക്കര, എന്നിവടങ്ങളിൽ നിന്ന് അഞ്ച് യുണിറ്റ് ഫയർഫോഴ്സ് എത്തി രാത്രി എട്ട് മണിയോടെയാണ് തീ അണച്ചത്.
ഷോർട്ട് സർകൂട്ട് ആണ് തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here