Home World ലോകമെങ്ങും ശമനമില്ലാതെ കൊറോണ കൊടുങ്കാറ്റ് ; 2,11,609 ജീവനുകൾ പൊലിഞ്ഞു

ലോകമെങ്ങും ശമനമില്ലാതെ കൊറോണ കൊടുങ്കാറ്റ് ; 2,11,609 ജീവനുകൾ പൊലിഞ്ഞു

0

വാഷിങ്ടണ്‍ : ലോകത്തെ ഭീതിയുടെ കൊടുമുടിയിൽ നിർത്തി തെല്ലും ശമനമില്ലാതെ കൊറോണ രോഗബാധ പടരുന്നു. കൊറോണ വൈറസ് ബാധിച്ച് 2,11,609 പേരാണ് ആഗോളതലത്തില്‍ ഇതുവരെ മരിച്ചത്. അമേരിക്കയില്‍ കൊറോണ മരണം അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 1384 രോഗികളാണ് യുഎസില്‍ മരിച്ചത്.

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ഇതുവരെ 30,64,830 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,10, 507 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ലോകത്ത് ചികില്‍സയിലുള്ള കൊറോണ രോഗികളിൽ 56,300 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മരണസംഖ്യയില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ കൊറോണ ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 26,977 ആയി. രോഗബാധിതര്‍ 1,99,414 പേരാണ്. സ്‌പെയിനില്‍ കൊറോണ മരണം 23,521 ആണ്. രോഗബാധിതര്‍ 229,422 . ബ്രിട്ടനില്‍ കൊറോണ മരണം 21,092 . രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു,157,149 പേരാണ് ചികില്‍സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here