ഫ്ലാറ്റിൽ കൂടുംബത്തെ ഒറ്റപ്പെടുത്തിയത് മലയാളിക്ക് അപമാനം, മനുഷ്യത്വരഹിതം; നടപടിയെടുക്കും: കളക്ടർ

കൊച്ചി: ചെന്നൈയില്‍ നിന്നെത്തിയ കുടുംബത്തെ തമ്മനത്തെ ഫ്‌ളാറ്റില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഒറ്റപ്പെടുത്തുന്നുവെന്ന വാര്‍ത്തയില്‍ ഊർജിമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടർ പൊലീസിനു നിര്‍ദ്ദേശം നല്‍കി.

റസിഡന്റ് അസോസിയേഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഒരു മാസം മുമ്പാണ് ഗര്‍ഭിണിയടക്കമുള്ള കുടുബം ചെന്നൈയില്‍ നിന്നും എത്തിയത്. ഇവരോട് ലിഫ്റ്റ് ഉപയോഗിക്കരുതെന്നും മാലിന്യം പൊതു ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് റസിഡന്റ്സ് അസോസിയേഷന്‍ നല്‍കിയത്. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.