തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാതിരുന്നത് നീതീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ അവമതിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൊറോണ രോഗികളുടെ ഡേറ്റ ചോർന്നത് മനപൂർവമെന്നും സുരേന്ദ്രൻ ആരോപിച്ചു. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി ടോം ജോസ് ആണ് പങ്കെടുത്തത്.