Home Local News സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍ ആശുപത്രി വിട്ടു

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍ ആശുപത്രി വിട്ടു

0

തിരുവനന്തപുരം: നെഞ്ചുവേദനയെ തുടര്‍ന്ന ചികിത്സയിലായിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍ ആശുപത്രി വിട്ടു. ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തിന്റെ രക്തക്കുഴലുകളിലെ രണ്ട് ബ്ലോക്കുകള്‍ നീക്കം ചെയ്തു.

മൂന്നാഴ്ച പരിപൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗികവസതിയില്‍ ഉള്ള അദ്ദേഹത്തിന് ഒരാഴ്ച കാലത്തേക്ക് സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ലന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here