Home Local News ഇങ്ങനെയൊക്കെ ചെയ്യാമോ പോലീസേ….?; തോട്ടത്തില്‍ സല്ലപിക്കാൻ എത്തിയ കമിതാക്കളെ ഡ്രോൺ പൊക്കി; വൈറലായി

ഇങ്ങനെയൊക്കെ ചെയ്യാമോ പോലീസേ….?; തോട്ടത്തില്‍ സല്ലപിക്കാൻ എത്തിയ കമിതാക്കളെ ഡ്രോൺ പൊക്കി; വൈറലായി

0

തിരുവള്ളൂർ: ലോക്ക്ഡൗണിൽ തങ്ങളുടെ വിരഹവേദനയകറ്റാൻ പരസ്പരം കാണാൻ അവർ തീരുമാനിച്ചു. അങ്ങനെ തോട്ടത്തിൽ ഇരുവരും കണ്ടുമുട്ടി. ആരും കാണാതെ നടത്തിയ നീക്കങ്ങൾ ഡ്രോൺ കയ്യോടെ പൊക്കി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ കുമഡിപൂണ്ടിലെ കമിതാക്കള്‍ക്കിടയിലാണ് ഡ്രോണ്‍ കട്ടുറുമ്പായത്.

മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് വരെ നീണ്ടതോടെ പരസ്പരം കാണാനാകാതെ കമിതാക്കള്‍ വിഷമിച്ചു. വീട്ടിലിരുന്ന് ബോറടിച്ചതോടെ പരസ്പരം കാണാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നാളുകള്‍ക്ക് ശേഷം കായല്‍തീരത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ഇരുവരും കണ്ടുമുട്ടിയത്. ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് തലയ്ക്ക് മുകളില്‍ ഡ്രോണ്‍ എത്തിയത്. ഇരുവരും പേടിച്ച്‌ ബൈക്കില്‍ രക്ഷപ്പെടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here