തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുതായി മൂന്നു ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍കാട് എന്നിവയാണു പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 87 ആയി.
സംസ്ഥാനത്ത് ഞായറാഴ്ച 11 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള ആറു പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.