മുംബൈ: ഒരു മിനിറ്റ് നേരം ശ്വാസം പിടിച്ച് നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ കൊറോണ ബാധിതനല്ലെന്ന്ബാ ബാ രാംദേവിൻ്റെ കണ്ടുപിടിത്തം.
കൊറോണയെ തിരിച്ചറിയാനും പ്രതിരോധിക്കാനും വിചിത്രമായ മാർഗങ്ങളാണ് ബാബാ രാംദേവ് നിർദേശിക്കുന്നത്.
‘രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, എന്നിവയുള്ളവരും പ്രായമായവരും 30 സെക്കന്‍റ് നേരവും ചെറുപ്പക്കാർ ഒരു മിനിറ്റ് നേരവും ശ്വാസം പിടിച്ച് നിൽക്കണം. ഇങ്ങനെ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൊറോണ ഇല്ലന്നെന്നാണ് അര്‍ത്ഥമെന്ന് രാംദേവ് പറയുന്നു.
രോഗലക്ഷണം ഉള്ളതും ഇല്ലാത്തതുമായ കേസുകളിൽ ഇത് പൂർണമായും ശരിയാണെന്നും രാംദേവ് അഭിപ്രായപ്പെടുന്നു.
ഇതുകൂടാതെ കൊറോണ ബാധയുള്ളവര്‍ കടുകെണ്ണ മൂക്കിലൂടെ ഒഴിക്കുകയാണെങ്കില്‍, ശ്വാസ ധമനികളിലുള്ള കൊറോണ വൈറസ് വയറിലേക്ക് ഒഴുകുകയും അവിടെയുള്ള ആസിഡ് തട്ടി കൊറോണ ചാവുമെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.
ലോകത്ത് കൊറോണയെ പിടിച്ചു നിർത്തുന്നതിന്
പല പരീക്ഷണങ്ങൾ നടക്കുമ്പോഴാണ് വിചിത്രപരിഹാരവുമായി രാംദേവിൻ്റെ രംഗപ്രവേശം.