ക്വാറികള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക്വാ​റി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​ര്‍​മാ​ണ മേ​ഖ​ല​ക​ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍കി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​യ ക​രി​ങ്ക​ല്ല് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര​മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്‌ ക്വാ​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്കും.

സിമന്‍റ് കട്ടപിടിച്ചുപോകാനുള്ള സാധ്യത കണക്കിലെടുത്ത് സിമന്‍റ് കടകള്‍ തുറക്കാനും ആവശ്യമായ ക്രമീകരണം നടത്താനുമുള്ള അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.