Home State സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്‍റൈന്‍ നടപ്പാക്കാൻ തീരുമാനം

സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്‍റൈന്‍ നടപ്പാക്കാൻ തീരുമാനം

0

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ തീരുന്നതോടെ സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്‍റൈന്‍ നടപ്പാക്കാൻ തീരുമാനം. രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുന്നതാണ് റിവേഴ്‍സ് ക്വാറന്‍റൈന്‍. പ്രായമായവരെയും മറ്റ് ഗുരുതര രോഗങ്ങൾ മൂലം ചികിത്സയിലുള്ളവരെയും മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ സംരക്ഷിക്കണം. 45 ലക്ഷത്തിലധികം വരുന്ന വയോജനങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനം നേരത്തെ തുടങ്ങിയതാണ്. എന്നാൽ സാധാരണ ജീവിതം മുൻകരുതലുകളോടെ അനുവദിക്കും. കൂടുതൽ പേരിൽ വൈറസ് ബാധയുണ്ടാവുമ്പോൾ ചികിത്സയ്ക്കും ഇതേ മുൻഗണനായിരിക്കും നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here