മുംബൈ: റിലയന്‍സ് ജിയോയില്‍ ഫെയ്സ് ബുക്കിന് ഓഹരി പങ്കാളിത്തം. 43,575 കോടി രൂപയാണ് റിലയന്‍സില്‍ നിക്ഷേപിക്കുക. ഫെയ്സ് ബുക്കിന്റെ തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ ഇടപാടിണതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 9.9 ശതമാനം ഓഹരികളുടെ ഇടപാടാണ് നടന്നതെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. വാട്ട്‌സ്അപ്പ് ചാറ്റ് സേവനത്തില്‍ 400 മില്യന്‍ ഉപയോക്താക്കളുള്ള ഫേസ്ബുക്ക് പേയ്‌മെന്റ് സേവനം ആരംഭിക്കാനിരിക്കെ ഈ ചുവട് വെയ്പ് പ്രധാനമാണ്. ബിസിനസുകള്‍, ഷോപ്പുകള്‍, ഉല്‍പ്പന്നങ്ങള്‍ വാങ്ങല്‍ എന്നിവയുമായി കണക്റ്റുചെയ്യാന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനായി വാട്ട്‌സ്ആപ്പും റിലയന്‍സിന്റെ ഇകൊമേഴ്‌സ് സംരംഭമായ ജിയോമാര്‍ട്ടും തമ്മിലുള്ള സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയുണ്ടെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സേവനത്തിന്റെ ഒരു ട്രയല്‍ പതിപ്പ് ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ഘട്ടംഘട്ടമായി റോള്‍ ഔട്ട് ആരംഭിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ വാട്ട്‌സ്ആപ്പ് പേയ്ക്ക് അനുമതി നല്‍കി.
ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്നും രാജ്യത്ത് ജിയോ ഉളവാക്കിയ പരിവർത്തനത്തനങ്ങൾ ഞങ്ങൾക്ക് ആവേശം തരുന്നതാണെന്നും ഫേസ്ബുക്ക് പറഞ്ഞു.
നാലുവർഷത്തിനുള്ളിൽ, ജിയോ 388 ദശലക്ഷത്തിലധികം ആളുകളെയാണ് ഓൺലൈനിൽ കൊണ്ടുവന്നത്.ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് ഉർജ്ജം പകരുകയും ആളുകളെ പുതിയ വഴികളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇവർ പറഞ്ഞു. അതേസമയം ലോകത്തെവിടെയുമുള്ള ഒരു ടെക്നോളജി കമ്പനിയിൽ ന്യൂനപക്ഷ ഓഹരികൾക്കായുള്ള ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ എഫ്ഡിഐയാണ് ഇതെന്നും ആർഐഎൽ പറഞ്ഞു.
വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം അപ്പ്ലിക്കേഷന് ഉപരി ഫേസ്ബുക്കിന് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.