കൊറോണ വൈറസ് വവ്വാലിൽ നിന്ന്; ലോകാരോഗ്യ സംഘടന

ജനീവ : കൊറോണ വൈറസിന്റെ ഉത്ഭവം വവ്വാലിൽ നിന്നാകാനാണ് സാധ്യത എന്ന് ലോകാരോഗ്യ സംഘടന.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വൈറസിന് പ്രകൃതിദത്ത ഉറവിടമുണ്ടെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യസംഘടന വക്താവ് ഫെഡെല ചൈബ് വ്യക്തമാക്കി. ജനീവയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കൊറോണ വൈറസ്‌ ചൈനയിലെ വുഹാനിലെ ലാബിൽ നിന്നുമാണ് പുറത്തുവന്നതെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
എന്നാൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഫെഡെല ചൈബ് പറഞ്ഞു.

കൊറോണയുടെ വ്യാപനമുണ്ടായത് ചൈനീസ് ലബോറട്ടറിയിൽ നിന്നാണെന്ന നിഗമനത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും. കൊറോണ വൈറസ് ജൈവായുധമല്ലെന്നും വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്ന് തന്നെയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നത്.