Home Local News കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 ഹൗസ് സർജന്മാർക്ക് കൊറോണ

കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 ഹൗസ് സർജന്മാർക്ക് കൊറോണ

0

കോഴിക്കോട്: മെഡിക്കൽ കോളേജിലെ 2 ഹൗസ് സർജന്മാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇരുവരും ഡൽഹിയിൽ വിനോദയാത്രയ്ക്ക് പോയിരുന്നു. തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിലായിരുന്നു. ഈ രണ്ട് പേരെ പരിശോധിച്ച 6 മെഡിക്കൽ കോളേജ് അധ്യാപകർ ക്വാരന്റിനിൽ പ്രവേശിച്ചു.

അതേസമയം ഇവർക്ക് ഏതു വിധമായിരിക്കാം കൊറോണ ബാധയുണ്ടായതെന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇവർ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഡല്‍ഹിയിലായിരുന്നു. അതുകൊണ്ട് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നത് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരിച്ചു വന്ന ട്രെയിനുകളില്‍ തബ് ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയവരും ഉണ്ടായിരുന്നു എന്ന പ്രാഥമിക വിവരം വിദ്യാര്‍ത്ഥികള്‍ നല്‍കിയതായും മെഡിക്കല്‍ കോളേജ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ചു സംസ്ഥാന ആരോഗ്യവകുപ്പിന്റേയോ മുഖ്യമന്ത്രിയുടേയോ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here