Home Entertainment ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു

ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു

0

തിരുവനന്തപുരം: ടെലിവിഷൻ കലാകാരൻ ഷാബുരാജ് (40)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം മെഡിസിറ്റിയിൽ ചികിത്സലിരിക്കെയായിരുന്നു അന്ത്യം. തികച്ചും നിർദ്ധന കുടുംബത്തിൽ നിന്നും കലാകാരനായി വളർന്നു വന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് താരമായി മാറിയത്. കോമഡി സ്റ്റാർസ്സിന്റെ ജനപ്രിയ എപ്പിസോഡുകളിലൂടെ പ്രക്ഷകരുടെ പ്രിയങ്കരനായിമാരിയ കലാകാരൻ ഷാബു രാജ് സൈക്കോ ചിറ്റപ്പ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറി. കല്ലമ്പലം സ്വദേശിയായ ഷാബു മിമിക്രി വേദികളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ഹൃദ്രോഗത്തെ തുടർന്ന് ശസ്ത്രക്രിയകാൾക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഷാബുവിന് സഹായം അഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here