ന്യൂഡല്‍ഹി: കൊറോണ പരിശോധനയ്ക്കു റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിര്‍ദേശം. രണ്ടു ദിവസത്തേക്കു റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതു നിര്‍ത്താനാണു നിര്‍ദേശം നല്‍കിയത്.
റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ അന്തരം റിപ്പോര്‍ട്ട് .ചെയ്യപ്പെടുന്നുണ്ടെന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും ഐസിഎംആര്‍ വക്താവ് ഡോ. രമണ്‍ ആര്. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
നേരത്തെ, ചൈനീസ് നിര്‍മിത റാപ്പിഡ് കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന രാജസ്ഥാന് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. പരിശോധനാ ഫലം പിഴവാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു.