അഹമ്മദാബാദ്: ഗുജറാത്തില്‍ കൊറോണ രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ആറു പേര് കൂടി മരിച്ചതോടെ ആകെ മരണം 77 ആയതായും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറഞ്ഞു.
പുതുതായി 127 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 2,066 ആയി. സംസ്ഥാനത്ത് നിലവില്‍ 1,858 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 19 പേര് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. 131 പേര് രോഗമുക്തി നേടി.
പുതിയ കേസുകളില്‍ അമ്പതിലേറെയും അഹമ്മദാബാദിലാണ്. അഹമ്മദാബാദില്‍ ആകെ രോഗികള്‍ 1,298 ആയി. അഹമ്മദാബാദില്‍ മാത്രം 43 പേരും ഇതുവരെ മരിച്ചു. സൂറത്തും വഡോദരയുമാണു രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 69 പുതിയ കേസുകള്‍ കൂടി വന്നതോടെ സൂറത്തില്‍ രോഗബാധിതര്‍ 338 ആയി.