തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും. റേഷന്‍ വിതരണത്തിനായി റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണു കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണം ചെയ്യുന്നത്. ഇവരില്‍ റേഷന്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാത്തവരുമുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഇളവുകള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ ഒറ്റത്തവണ ഒടിപി ലഭിക്കുന്ന മുറക്കായിരിക്കും റേഷന്‍ വിതരണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എല്ലാ ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളര്‍മാര്‍ക്കും ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും കത്തയച്ചു. ഇപോസ് മെഷീനില്‍ കാര്‍ഡിന്റെ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ഒടിപി കൂടി ചേര്‍ക്കണം.കൊറോണ വ്യാപനം തടയാന്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ അനുവാദമില്ലാത്തതിനാലാണ് ഒടിപി സമ്പ്രദായം ഏര്‍പ്പെടുത്തിയത്.