ന്യൂയോർക്ക്: പ്രശസത അമേരിക്കൻ ചലച്ചിത്ര താരം ബ്രയാൻ ഡെന്നെ ( 81) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ന്യൂഹാവലിൽ ആയിരുന്നു അന്ത്യം. ‘കഠിനമായ ഹൃദയവേദനയോടെയാണ് ഞങ്ങളുടെ പിതാവ് ബ്രയാൻ മരിച്ചതെന്നും കോറോണയുമായി ബന്ധപ്പെട്ടതല്ല മരണകാരണമെന്നുമാണ് ‘ മകൾ എലിസബത്തിന്റെ ട്വീറ്റിൽ കുറിച്ചത്.
ഫുട്ബോൾ കളിക്കാരനായി മാറേണ്ട ഡെന്നെ സാഹചര്യങ്ങൾ മൂലം അഭിനയരംഗത്തേക്ക് പ്രവേശിച്ചത് നാൽപതാം വയസ്സിൽ ആണ്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളും ചലച്ചിത്രങ്ങളിലും അഭിനയമുദ്ര പതിപ്പിച്ചു.
1990 യിൽ ജാക്ക് റീഡ് എന്ന ചിക്കാഗോ പോലീസ് ഡിറ്റക്ടീവിനെ കേന്ദ്രീകരിച്ച് ഒരു ടിവി സിനിമയുടെ പരമ്പര ഡെന്നഹി എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുകയും ചെയ്തു. ഈ കാലയളവിൽ വില്ലനായും നായകനായും നാല്പതോളം സിനിമകളിൽ ഡെന്നഹി തിളങ്ങി.
ഫസ്റ്റ് ബ്ലഡ്” (1982), “ഗോർക്കി പാർക്ക്” (1983), “എഫ് / എക്സ്” (1986), “പ്രീമ്യൂംഡ് ഇന്നസെന്റ്” (1990) എന്നിവ അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ ആണ്. ഉണ്ടായിരുന്നു . ഡെത്ത് ഓഫ് എ സെയിൽസ്മാൻ (2000) എന്ന ടെലിവിഷൻ ചിത്രത്തിലെ വില്ലി ലോമൻ എന്ന കഥാപാത്രത്തിന് ഡെന്നെയ്ക്ക് മികച്ച നടനുള്ള ഗ്ലോബ് അവാർഡ് ലഭിച്ചു.