ന്യൂഡെൽഹി: പൊലീസ് ഉദ്യോഗസ്ഥനെ മുതിർന്ന ഉദ്യോഗസ്ഥൻ ബാറ്റൺ ഉപയോഗിച്ച് മർദ്ദിച്ചു. ഡ്യൂട്ടി സമയത്ത് മാസ്ക് ധരിക്കാഞ്ഞതാണ് മുതിർന്ന ഉദ്യോഗസ്ഥനെ പ്രകോപിച്ചത്. ഡെൽഹിയിൽ പ്രേംനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് തന്നെ ബാറ്റൺ കൊണ്ട് അടിച്ചതെന്ന് കോൺസ്റ്റബിൾ ആരോപിക്കുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന് പുറത്തിറങ്ങുന്ന എല്ലാവരോടും മാസ്ക് ധരിക്കണമെന്ന കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഡെൽഹിയിൽ ദുർഗാ ചൗക്കിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും കോൺസ്റ്റബിളും തമ്മിലാണ് മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തർക്കം ആരംഭിച്ചതെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് എം ഡി മിശ്ര അറിയിച്ചു.