വാഷിങ്ടൺ : കൊറോണ രോഗ വ്യാപനത്തിന്റെ ഏറ്റവും മോശം കാലം അമേരിക്ക പിന്നിട്ടെന്നും ഈ മാസം അവസാനത്തോടെ ചില സംസ്ഥാനങ്ങളില്‍ ഇളവുകള്‍ നല്‍കാനാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുമായി ചര്‍ച്ച ചെയ്തശേഷം അറിയിക്കും. ഇതിനോടപ്പം സമ്പദ്‌വ്യവസ്ഥ തുറക്കാനാകുമെന്ന പ്രതീക്ഷയുമുണ്ടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ ഇത്രയേറെ പേര്‍ കൊറോണ ബാധിച്ച് മരിച്ചതെങ്ങനെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റു രാജ്യങ്ങളെ പോലയല്ല കൃത്യമായ കണക്കുകളല്ല പുറത്തുവിടുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇക്കാര്യത്തിൽ ചൈനയുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് അമേരിക്കയിൽ ആണ്.
6.38 ലക്ഷത്തിലേറെ പേർക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 30800ത്തിലേറെ പേർ മരിക്കുകയും ചെയ്തു.
ഇത്രയേറെ പേർ മരിച്ചിട്ടും ലോക് ഡൗൺ ഇളവുകൾ നൽകുന്നതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, രാജ്യം അടച്ചിട്ടാലും മരണങ്ങള്‍ സംഭവിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ലോക്ഡൗണിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്.