Home Local News കോൺഗ്രസ് നേതാവ് യു കെ ഭാസി അന്തരിച്ചു

കോൺഗ്രസ് നേതാവ് യു കെ ഭാസി അന്തരിച്ചു

0

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ യു.കെ ഭാസി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
സംസ്കാരം ഉച്ചയ്ക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ.

കെ.എസ്.യു-വിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനം. ഏറ്റവും കൂടുതൽ കാലം ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തിരുന്നയാളാണ് ഭാസി. മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡൻ്റ്, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.2001 മുതൽ 2013 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു.

താനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. താനൂർ സർവീസ് സഹകരണബാങ്കിന്‍റെ പ്രസിഡന്‍റുമായിരുന്നു. മകൻ ഡോ. യു.കെ അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here