Home State ഹൗസ് ബോട്ട് ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു; 500 പേർക്ക് സൗകര്യം

ഹൗസ് ബോട്ട് ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു; 500 പേർക്ക് സൗകര്യം

0

ആലപ്പുഴ: പ്രവാസികളടക്കം മലയാളികൾ തിരിച്ചെത്തിയാൽ നിരീക്ഷണത്തിന് സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. ആവശ്യമായി വന്നാൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും ഐസൊലേഷൻ വാർഡുകളാക്കാനാണ് തീരുമാനം. ജില്ലയിലെ വിവിധയിടങ്ങളിലുള്ള ഹൗസ് ബോട്ടുകളിലാണ് ഇത്തരത്തിലുള്ള 500 ല്‍ പരം മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇക്കാര്യം ബോട്ടുടമകളുമായി സംസാരിച്ച് ധാരണയായിക്കഴിഞ്ഞു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഹൗസ് ബോട്ട് മുറികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. ഇതോടെ ജില്ലയിലെ കൊറോണ ബെഡ്ഡുകളുടെ എണ്ണം 1500 ല്‍ നിന്ന് 2000 ആക്കി ഉയര്‍ത്താന്‍ സാധിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ എം. അഞ്ജന വ്യക്തമാക്കി.

ആലപ്പുഴ ജില്ലയില്‍ 6,686 പേരാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11 പേര്‍ ആശുപത്രികളിലും 6675 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ രണ്ട് പേരാണ് രോഗ വിമുക്തരായത്. ജില്ലയില്‍ ഇപ്പോള്‍ മൂന്ന് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here