Home Local News എഴുപതുകാരിക്ക് കൊറോണ ബാധിച്ചത് ഭർത്താവിൽ നിന്ന്

എഴുപതുകാരിക്ക് കൊറോണ ബാധിച്ചത് ഭർത്താവിൽ നിന്ന്

0

കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് കണ്ണൂർ മൂര്യാട് സ്വദേശിനിയായ എഴുപതുകാരിക്ക്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
എണ്‍പത്തിയേഴുകാരനായ ഭര്‍ത്താവിന് ഈ മാസം 11 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവ് കോഴിക്കോട് നിരീക്ഷണത്തിലാണ്.

വിദേശത്ത് നിന്നെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. എന്നാൽ മകന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
ഭർത്താവിന് രോഗം സ്ഥിരീകരിച്ചതോടെ ഇവർ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കണ്ണൂർ ജില്ലയിൽ ഇതുവരെ 80പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 38 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളവർ 7013 പേർ ആണ്. ഇതില്‍ 115 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. ഇനി 268 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here