തിരുവനന്തപുരം: വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ കടല്‍തീരത്ത്. കോവളം ബീച്ചില്‍ ലൈറ്റ്ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികള്‍ കൂട്ടമായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ലൈഫ് ഗാര്‍ഡുമാരുടെ ഡ്യൂട്ടി രാവിലെ ഏഴുമണിക്കാണ് ആരംഭിക്കുന്നത്. അവര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പെട്ടത്. ലൈഫ് ഗാര്‍ഡുമാര്‍ ശക്തമായ താക്കീത് ചെയ്തതോടെ വിദേശികള്‍ ഹോട്ടല്‍ മുറികളിലേക്കു മടങ്ങാന്‍ തയാറായി. അതേ സമയം ഇവർ താമസിക്കുന്ന ഹോട്ടലുടമകൾക്ക് സ്വാധീനുള്ളതിനാൽ ലോക്ക് ഡൗൺ ലംഘിച്ചതിന് നടപടി വരില്ലെന്നാണ് സൂചന.
ലൈഫ് ഗാര്‍ഡുമാര്‍ ഡ്യൂട്ടിക്കു വരുന്നതിനു മുന്‍പ് ലോക്ഡൗണ്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചു പതിവായി വിദേശികള്‍ ഇവിടെ കുളിക്കാനായി ഇറങ്ങാറുണ്ടെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ലോക്ക്ഡൗണ്‍ ലംഘനം പരിശോധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.