Home National തമിഴ്നാട്ടിൽ 31 കുട്ടികൾക്ക് കൊറോണ ; രോഗബാധിതർ 1173

തമിഴ്നാട്ടിൽ 31 കുട്ടികൾക്ക് കൊറോണ ; രോഗബാധിതർ 1173

0

ചെന്നൈ: തമിഴ്നാട്ടിൽ പത്തു വയസിൽ താഴെയുള്ള 31 കുട്ടികൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 98 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 1173 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ബിലാ രാജേഷ് അറിയിച്ചു.11 പേരാണ് ഇതുവരെ മരിച്ചത്.
ഇന്ന് കൊറോണ സ്ഥിരീകരിച്ച 98 പേരിൽ 91 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും അവരുടെ സമ്പർക്കത്തിലൂടെ രോഗികളുമായവരാണ്.

സംസ്ഥാനത്ത് ആകെയുള്ള 1173 കൊറോണ ബാധിതരിൽ 1058 പേർ തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുടെ സമ്പർക്കത്തിലൂടെ രോഗികളായവരുമാണെന്ന് അധികൃതർ വ്യക്തമാക്കി.
58 പേർ കൊറോണയിൽ നിന്ന് വിമുക്തി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here