Home National എന്തു കൊറോണ ; കർണ്ണാടക മെഡിക്കല്‍ മന്ത്രി സ്വിമ്മിങ് പൂളില്‍ ; കുട്ടിക്കളിയിൽ

എന്തു കൊറോണ ; കർണ്ണാടക മെഡിക്കല്‍ മന്ത്രി സ്വിമ്മിങ് പൂളില്‍ ; കുട്ടിക്കളിയിൽ

0

ബെംഗളൂരു: കര്‍ണാടകയില്‍ കൊറോണ പടര്‍ന്നു പിടിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കളിച്ച്‌ കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി. ഇദ്ദേഹം തന്നെ ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. സംസ്ഥാനത്തെ കൊറോണ റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ സുധാകറാണ് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കളിച്ചത്.

കർണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ കൊറോണ റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ സുധാകര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ശിവകുമാര്‍ വിമര്‍ശിച്ചു.

കര്‍ണാടകയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയായ സുധാകര്‍ ഞായാറാഴ്ചയാണ് മക്കള്‍ക്കൊപ്പം പൂളില്‍ ചെലവഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിനു വിമര്‍ശനങ്ങള്‍ വന്നതോടെ ചിത്രം ഡിലീറ്റ് ചെയ്തു. പിന്നാലെയാണ് ഡികെ ശിവകുമാര്‍ വിഷയം ഏറ്റെടുത്ത് വീണ്ടും വിവാദമാക്കിയത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ എംഎല്‍എമാരില്‍ ഒരാളാണ് കെ സുധാകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here