ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 796 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 897 പേര്‍ക്ക് രോഗം ഭേദമായി. 9152 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35 കൊറോണ മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
രോഗം സ്ഥിരീകരിച്ചതില്‍ 15 ജില്ലകള്‍ കൊറോണ വിമുക്തമായി. കേരളത്തില്‍ നിന്ന് വയനാടും കോട്ടയവും ഉള്‍പ്പെടുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്നുമാത്രം 141 പേരാണ് രോഗവിമുക്തിനേടിയത്. ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു ഭരണ സംവിധാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണ് ഇതെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം സംസ്ഥാനനാന്തര ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു. അവശ്യവസ്തുക്കള്‍ സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാന്‍ പ്രത്യേക അനുവാദം ഇനി ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.