ചെന്നൈ: തമിഴ്നാട്ടില്‍ 11 ഡോക്ടർമാർക്ക് കൊറോണ ബാധിച്ചതോടെ ആശങ്കയ്ക്കൊപ്പം സാമൂഹിക വ്യാപനത്തിനും വഴിതെളിക്കുമെന്ന ഭയം വർധിക്കുന്നു. ദിവസം തോറും രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അഞ്ച് സർക്കാർ ഡോക്ടർമാർക്കും, രണ്ട് റെയിൽവേ ഡോക്ടർമാർക്കും, സ്വകാര്യ ആശുപത്രികളിലെ നാല് ഡോക്ടർമാർക്കും, അഞ്ച് നഴ്സുമാർക്കും കൊറോണ ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വലിയ ആശങ്കയാണ് പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നത്.
സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,075. ആയി ഉയര്‍ന്നു.സംസ്ഥാനത്ത് 11 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ചെന്നൈ സ്വദേശിയായ 45 വയസുള്ള സ്ത്രീ ഇന്നു മരിച്ചു.
106 പേര്‍ക്കാണ് ഇന്ന് മാത്രം തമിഴ് നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചതെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്ത സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകൾ ഏറി വരികയാണ്. ഇതെ തുടർന്ന് ചെന്നൈയില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.
മധുരയില്‍ ദിവസവേതനക്കാര്‍ പ്രതിഷേധവുമായി നിരത്തിലറങ്ങി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കൈയ്യില്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.