ന്യൂഡെൽഹി: ലോക്‌ഡൗണിനെ തുടർന്ന് രാജ്യത്ത് ഏറ്റവും അധികം ബുധിമുട്ടുന്ന കർഷകർക്ക് കൈ താങ്ങായി എയർ ഇന്ത്യ വിമാനങ്ങൾ എത്തി. വിളവെടുത്ത ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കർഷകർ. ഈ സാഹചര്യത്തിലാണ് കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി കര്‍ഷകര്‍ വിളവെടുത്ത ഉത്പന്നങ്ങളുമായി വിദേശരാജ്യങ്ങളിലേക്ക് വിമാനങ്ങൾ പറക്കുന്നത്.
കര്‍ഷകരെ രക്ഷിക്കാന്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ രംഗത്തു ണ്ട്. അടുത്ത ദിവസങ്ങളില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കും ലണ്ടനിലേക്കും പച്ചക്കറികളും പഴങ്ങളുമായാണ് വിമാനങ്ങള്‍ പറക്കുക.കൂടാതെ വിമാനങ്ങൾ തിരിച്ചുവരിക അവശ്യ മരുന്നുകളുമായിട്ടാകും.
ഏപ്രില്‍ 13നും 15നും ലണ്ടനിലേക്ക് പഴങ്ങളും പച്ചക്കറികളുമായി എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പറക്കുകയെന്ന് എയര്‍ ഇന്ത്യ പ്രതിനിധികള്‍ അറിയിച്ചു.
കാര്‍ഷിക ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുകയും തിരികെ അവശ്യ മരുന്നുകള്‍ എത്തിക്കുകയുമാണ് കൃഷി ഉഡാൻ പദ്ധതിയുടെ ലക്ഷ്യം.
അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വ്വീസുകള്‍ക്ക് വിലക്കുള്ളതിനാല്‍ സാധാരണ യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങള്‍ പോലും താത്കാലികമായി ഇത്തരം ചരക്കു നീക്കത്തിനായി മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ നാല് മുതല്‍ തന്നെ ചൈനയിലേക്ക് ഇത്തരം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ചൈനയിലെ ഷാങ്ഹായില്‍ നിന്നും അവശ്യ മരുന്നുകളുമായി ശനിയാഴ്ച്ച രാവിലെ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് AI349 മുംബൈയിലെത്തിയിരുന്നു. ഇങ്ങനെ എത്തിക്കുന്ന മരുന്നുകള്‍ പിന്നീട് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണ് രീതി.