Home State കൊറോണ ബാധിച്ച് പരിയാരത്ത് ചികിൽസയിലായിരുന്ന മാഹി സ്വദേശി മരിച്ചു

കൊറോണ ബാധിച്ച് പരിയാരത്ത് ചികിൽസയിലായിരുന്ന മാഹി സ്വദേശി മരിച്ചു

0

കണ്ണൂർ : കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി.മെഹ്റൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

ഏപ്രില്‍ ആറിനാണ് മെഹ്റൂഫിന്‍റെ സ്രവം പരിശോധനക്ക് നല്‍കിയത്. ഒന്‍പതാം തിയ്യതി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ അതീവ ഗുരുതരമായിരുന്നു.

മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ മാഹിയിലെയും തലശ്ശേരിയിലെയും വിവിധ ഭാഗങ്ങളില്‍ വിവാഹം ഉള്‍പ്പെടെ നിരവധി ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി. ഏതെങ്കിലും തരത്തില്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ അറിയിച്ചു.
രോഗം പിടിപെട്ടത് എവിടെ നിന്നു ആണെന്ന് വ്യക്തമല്ല. 200 ലേറെ പേരുമായി ഇദ്ദേഹം ഇടപഴകിയതായിട്ടാണ് വിവരം. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം മൂന്നായി.

LEAVE A REPLY

Please enter your comment!
Please enter your name here