റോം : കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിൽ ഇതുവരെ മരിച്ചത് 100 ഡോക്ടർമാർ. കൊറോണ മഹാമാരി ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തതിനു ശേഷം പ്രതിരോധപ്രവർത്തകരായ 100 ഡോക്ടർമാർ മരിച്ചതായി എഫ്.എൻ.ഒ.എം.സി ഹെൽത്ത് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യം നേരിടാനായി സർക്കാരിന്റെ അഭ്യർഥന മാനിച്ചു ജോലിക്ക് തിരിച്ചെത്തിയ വിരമിച്ച ഡോക്ടർമാരും ഇതിൽ പെടുന്നു. ഇവരെ കൂടാതെ ജോലിക്കിടെ 30 നഴ്സുമാരും, നഴ്സിംഗ് അസ്സിസ്റ്റന്റുമാരും മരിച്ചു.
ന്യായമല്ലാത്ത പോരാട്ടമാണ് ഇത്. അതിനാൽ ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനാവാതെ ഞങ്ങൾക്ക് ഇനിയും ഡോക്ടർമാരെ പോരാട്ടത്തിനായി അയക്കേണ്ടി വരുമെന്ന് എഫ്.എൻ.ഒ.എം.സി പ്രസിഡന്റ് ഫിലിപ്പോ അനേലി പറഞ്ഞു. കൊറോണ ബാധിച്ചു ഇതുവരെ ഇറ്റലിയിൽ ആകെ മരണം 18, 000കടന്നു. ആരോഗ്യമേഖലയിൽ ജോലി എടുക്കുന്നവർ ആണ് ഇവരിൽ 10 ശതമാനവും.