Home State വിശ്വാസ തീക്ഷ്ണതയിൽ പെസഹാ തിരുനാൾ ആചരിച്ചു

വിശ്വാസ തീക്ഷ്ണതയിൽ പെസഹാ തിരുനാൾ ആചരിച്ചു

0

കോട്ടയം: യേശു വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ പെസഹാ തിരുനാൾ ആചരിച്ചു. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ ഇല്ലാതെയാണ് പെസഹാ തിരുക്കർമ്മങ്ങൾ നടന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഒരുമിച്ച് ചേരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നതിനാൽ വിശ്വാസികൾക്ക് പങ്കാളിത്തമില്ലാതെയായിരുന്നു ദേവാലയങ്ങളിലെ ശുശ്രൂഷകൾ. വൈദികരും സഹകാർമ്മികരും ശുശ്രൂഷകളിൽ പങ്കുചേർന്നു.

ദേവാലയങ്ങളിലെ ശുശ്രൂഷകൾ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ വഴിയും ലൈവായി കണ്ട് പെസഹാ തിരുക്കർമ്മങ്ങളിൽ വിശ്വാസികൾ പങ്കുചേർന്നു. വീടുകളിൽ പ്രാർഥിച്ചൊരുങ്ങി കുടുംബം ഒന്നുചേർന്നായിരുന്നുതിരുക്കർമ്മങ്ങൾ വീക്ഷിച്ചത്. ചില സ്ഥലങ്ങളിൽ രാവിലെയാണ് പെസഹാ തിരുനാൾ ആചരിച്ചത്. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് രാവിലെ എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ നടന്ന പെസഹാവ്യാഴം തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
ചങ്ങനാശേരിയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പെസഹാ തിരുകർമ്മങ്ങൾക്ക് നേത്യത്വം നൽകി. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവത്തിൽ ആശ്രയിച്ച് വിശ്വാസികൾ മുന്നേറണമെന്ന് മാർ പെരുന്തോട്ടം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ക്രിസ്തു അന്ത്യ അത്താഴ വേളയിൽ ശിഷ്യൻമാരുടെ കാൽകഴുകി ലാളിത്യത്തിന്റെ മാത്യക കാണിച്ചതിനെ അനുസ്മരിച്ചാണ് പെസഹ ആചരണ ശുശ്രൂഷകളിൽ വൈദികരുടെ നേതൃത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തിയിരുന്നത്.

ചരിത്രത്തിലെ തന്നെ അപൂർവ്വ വിശുദ്ധ വാരാചരണത്തിലാണ് വിശ്വാസികൾ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രങ്ങളുടെ പശ്ചാതലത്തിൽ ദേവാലയങ്ങൾ അടഞ്ഞുകിടന്നു. ശുശ്രൂഷകളിലെ പങ്കാളിത്തം മുടങ്ങി. എന്നിട്ടും അവർ തീക്ഷ്ണതയോടെ ദൈവത്തെ വിളിച്ചു. നുറുങ്ങിയ ഹ്യദയത്തോടെയാണ് വിശ്വാസികളെല്ലാം വീട്ടിലിരുന്ന് പെസഹാ തിരുകർമ്മങ്ങളിൽ പങ്കാളികളായത്. ഇത്തരമൊരനുഭവം ഇനിയുണ്ടാകരുതെന്നായിരുന്നു എല്ലാവരുടെയും പ്രാർഥന.

LEAVE A REPLY

Please enter your comment!
Please enter your name here