Home National പഞ്ചാബിൽ മെയ് ഒന്നു വരെ ലോക്ക്ഡൗണ്‍ നീട്ടി ; സെപ്റ്റംബറിൽ കൊറോണ പാരമ്യത്തിലെത്തും: അമരീന്ദർ

പഞ്ചാബിൽ മെയ് ഒന്നു വരെ ലോക്ക്ഡൗണ്‍ നീട്ടി ; സെപ്റ്റംബറിൽ കൊറോണ പാരമ്യത്തിലെത്തും: അമരീന്ദർ

0

ചണ്ഡീഗഡ്: പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടി. മെയ് ഒന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പഞ്ചാബില്‍ നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 27പേര്‍ക്ക് വിദേശ യാത്രയോ രോഗി സമ്പര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചത്. ഇത് സാമൂഹിക വ്യാപനമാണെന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. പഞ്ചാബില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയിരുന്നു.

കൊറോണ വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രതികരണം നടത്തിയിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ കൊറോണ രോഗബാധ രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ 58 ശതമാനം ജനങ്ങളെ കൊറോണ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ നീട്ടി കൊണ്ടുളള പ്രതികരണം പുറത്തുവന്നത്. ആരോഗ്യവിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ചാണ് അമരീന്ദര്‍ സിങ്ങ് സെപ്റ്റംബറിലെ കണക്കുകള്‍ പറഞ്ഞത്. രാജ്യത്തെ 80 മുതല്‍ 85 ശതമാനം വരെ ജനങ്ങളെ രോഗം ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ഭീകരമായ അവസ്ഥയായിരിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here