Home National വീടിനു പുറത്തിറങ്ങാൻ മാസ്‌ക് വേണം; ഡല്‍ഹിയിലും മാസ്ക് നിർബന്ധമാക്കി

വീടിനു പുറത്തിറങ്ങാൻ മാസ്‌ക് വേണം; ഡല്‍ഹിയിലും മാസ്ക് നിർബന്ധമാക്കി

0

ന്യൂഡെൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവർക്ക് ഡെൽഹി സർക്കാർ മാസ്ക് നിർബന്ധമാക്കി. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും.

കൊറോണ വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാൻ മാസ്ക് വച്ചാൽ സാധിക്കുമെന്നതിനാൽ വീടിനു പുറത്തിറങ്ങുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
തുണി മാസ്കും ഉപയോഗിക്കാം.
ഡൽഹിയിൽ 20 ഹോട്ട് സ്പോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലകളിൽ ആർക്കും പുറത്തേക്ക് ഇറങ്ങാനോ അവിടേക്ക് പോകാനാ അനുമതി നൽകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

576 കൊറോണ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമ്പതുപേർ കൊറോണ ബാധിച്ച് മരിച്ചു.
മുംബൈയിൽ വീടിനു പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരും നിർദേശം പുറപ്പെടുവിച്ചിരുന്നു. ഉത്തർപ്രദേശിലും പുറത്തിറങ്ങുന്നവർക്ക് സർക്കാർ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here