ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ ആലപ്പുഴയിലെ വ്യക്തിയുടെ കോട്ടയത്തെ ബന്ധുക്കളില്‍ പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാൽ നിസാമുദ്ദീന്‍ സന്ദര്‍ശിച്ചവരെയും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരുന്നു ബന്ധുക്കളെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 12 പേരില്‍ കോട്ടയം നഗരത്തിലെ ബന്ധുവീട്ടിലുള്ളവരുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് ലഭിച്ചത്. അതേസമയം, ആലപ്പുഴ സ്വദേശിയെ സന്ദര്‍ശിച്ച നാട്ടകം, ഈരാറ്റുപേട്ട സ്വദേശികളുടെ പരിശോധനാ ഫലം വരാനുണ്ട്.