കണ്ണൂര്‍: കവി ടി ഗോപി അന്തരിച്ചു. ഏറെ നാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
വിശപ്പിനെക്കുറിച്ചും ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും കവിതകളെഴുതിയ അദ്ദേഹം, സ്വന്തം പുസ്തകങ്ങള്‍ വിറ്റാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്.
ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന കവിതാ സമാഹരത്തിന്റെ പുതിയ പതിപ്പ് അദ്ദേഹം ഇറക്കിയത് കുടലിനെയും കരളനിയേും ബാധിച്ച കാന്‍സര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു.