നാട്ടിലേക്ക് കടന്ന ക​ണ്ണൂ​ര്‍ ഡി​എ​ഫ്ഒ​യ്‌​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശു​പാർശ

ക​ണ്ണൂ​ര്‍: അവധിക്ക് അനുവാദം കാത്തിരിക്കാതെ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് നാട്ടിലേക്ക് കടന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (ഡി​എ​ഫ്ഒ) കെ. ​ശ്രീ​നി​വാ​സി​നെ​തി​രെ വകുപ്പ് തല ന​ട​പ​ടി​ക്ക് ശു​പാർശ. വ​നം​വ​കു​പ്പ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് മ​ന്ത്രി​ കെ.രാജുവിന് കൈ​മാ​റി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചെന്നും ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി കെ.രാജു അറിയിച്ചു.
ശ്രീ​നി​വാ​സ് ഏപ്രിൽ നാലിനാണ് വി​ല​ക്ക് ലം​ഘി​ച്ച് തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​യ​ത്.
മേ​ല​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കുടുംബസമേതം കാ​റി​ല്‍ തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​യ​ത്. സ്വാധീനം ചെലുത്തി വയനാട് കടന്നാണ് തെലുങ്കാനയ്ക്ക് പോയത്. ഇദ്ദേഹം കൊറോണ വ്യാ​പ​ന​ത്തി​ന് മുമ്പേ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നെങ്കി​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല
കണ്ണൂരില്‍ കണ്ണവം, കൊട്ടിയൂര്‍ റെയിഞ്ചുകളിലായി നാല്‍പതിലേറെ ആദിവാസി ഊരുകള്‍ ഉണ്ട് . ഇവിടെ ഭക്ഷണമെത്തിക്കേണ്ടതിന്റെയും കൊറോണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും ചുമതലയുള്ള ഐഫ്എഫ്എസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്.
നേരത്തേ കൊല്ലം സബ് കളക്ടറെ ക്വാറൻറയിനിൽ കഴിയവെ രഹസ്യമായി നാട്ടിലേക്ക് പോയതിന് സസ്പെൻഡ് ചെയ്തിരുന്നു.